ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി . ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മദ്യവും കോടികളും ഒഴുക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്. തുക കേട്ടാല്‍ അന്തം വിട്ടു പോകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ഈഞ്ചയ്ക്കല്‍ യുപി സ്കൂളിലെ 61-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആരോപണം ഉന്നയിച്ചത്. ശിവന്‍കുട്ടി.













