നേമത്ത് ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എല്‍ഡിഎഫ്


നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എല്‍ഡിഎഫ് ആരോപണം. ബിജെപിയുടെ ബൂത്ത് ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ ജയില്‍ കുമാര്‍ ആരോപിച്ചു.


336 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റര്‍ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയത്. പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇടപെടുമെന്നാണ് എല്‍ഡിഎഫിന്റെ മുന്നറിയിപ്പ്.നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപിയുടെ നേതൃത്തില്‍ വ്യാപകമായ മദ്യവും പണവും ഒഴുക്കുന്നു. ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ഓഫീസില്‍ നിന്നും 336 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.


എന്നാല്‍ കേസെടുത്തപ്പോള്‍ അത് ആറു ലിറ്ററായി.പൊലീസും എക്‌സൈസും ശരിയായ രീതിയിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഇടപെടല്‍ നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ജയില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring