ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന തകർപ്പൻ ആഘോഷങ്ങളിലൂടെ നിറങ്ങളുടെ ഉത്സവത്തെ പുനർ നിർമ്മിച്ചുകൊണ്ട് പരമ്പരാഗത ഹോളി ആഘോഷങ്ങളുമായി വണ്ടർലാ കൊച്ചി. രാവിലെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ തുടങ്ങി വൈകുന്നേരത്തെ ഡിജെ സെഷനുകൾ വരെ നീളുന്ന പരിപാടികളിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേക ഹോളി ബീറ്റുകൾക്കൊപ്പം നൃത്തം ചെയ്യാനും ഉത്സവകാല വിഭവങ്ങൾ ആസ്വദിക്കാനും കഴിയും.
കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ആഘോഷിക്കുമ്പോൾ അതിന് അസാധാരണമായ മൂല്യം വാഗ്ദാനം ചെയ്യുന്ന തരത്തിൽ പ്രത്യേകം ഹോളി ആഘോഷ പാക്കേജുകൾ വണ്ടർലാ കൊച്ചിയിൽ ലഭ്യമാണ്. പാർക്ക് ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ്ങിലൂടെ 30% ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ഒരാൾക്ക് ₹1,055 (നികുതികൾ ഒഴികെ) നിരക്കിലും ₹1,852 (നികുതികൾ ഉൾപ്പെടെ) നിരക്കുള്ള ഹോളി കോംബോ പാക്കേജുകളിൽ വെൽക്കം ഡ്രിങ്കും ബഫേ ലഞ്ചും ലഭ്യമാണ്.














