പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്തു

പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പാര്‍ഥ ചാറ്റര്‍ജിയുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനാണ് പാര്‍ഥ ചാറ്റര്‍ജി.

ഇ ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ച്‌ കഴിഞ്ഞു. എന്നാല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് പാര്‍ഥയുടെ വീട്ടില്‍ റെയ്ഡ് നടത്തി ഇ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്നുള്ള വരുമാനമാണ് അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയില്‍ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *