മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി; കേരളം സുപ്രിം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 137 അടി കവിഞ്ഞു. ഒരടി കൂടി ഉയർന്നാൽ തമിഴ്നാട് സർക്കാർ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കൻഡിൽ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

2200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പകൽ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് ജലനിരപ്പ് ഉയരാനിടയാക്കിയത്. പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക് ബോധവത്കരണം നൽകുകയും ചെയ്തു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം. ഇതിനായി സുപ്രിം കോടതിയിൽ ഇന്ന് അപേക്ഷ നൽകും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി കവിഞ്ഞ സാഹചര്യത്തിലാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്.

ഡാമിലെ പരമാവധി ജലസംഭരണ ശേഷി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. അതിനിടെ ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് പൂർണതോതിലാക്കി. 2200 ക്യുസെക്സ് ജലമാണ് തമിഴ്നാട് ടണല്‍ വഴി കൊണ്ടുപോകുന്നത്. നേരത്തെ ഇത് 1300 ക്യുസെക്ക്സ് മാത്രമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *