വി.എസ്‌.അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാൾ

അരനൂറ്റാണ്ട് പിന്നിട്ട സി.പി.എമ്മിന്‍റെ സമര യൗവനം വി.എസ്. അച്യുതാനന്ദന്‍ശതാബ്ദിയിലേക്ക്.

കേരളത്തിന്‍റെ പൊതുബോധ മനസ്സിന്‍റെ ഇടയനായ വി.എസിന്‍റെ 99ാം പിറന്നാളാണ് വ്യാഴാഴ്ച. ഒരു കാലത്ത് തന്‍റെ സാന്നിധ്യവും മൈക്കിലൂടെ സഖാവ് വി.എസ് എന്ന ശബ്ദവുംകൊണ്ട് പുളകം കൊള്ളിച്ച അദ്ദേഹം പക്ഷേ, ഇന്ന് വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ വിശ്രമ ജീവിതത്തിലാണ്.

മകന്‍ വി.എ. അരുണ്‍ കുമാറിന്‍റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടിലാണ് അദ്ദേഹമുള്ളത്. 90 വയസ്സ് വരെയും പുലര്‍ച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ, അഞ്ചു മണിക്കൂര്‍ നടത്തം എന്നിവയിലൂടെയായിരുന്നു വി.എസിന്‍റെ ദിനചര്യ ആരംഭിച്ചിരുന്നത്.

പക്ഷേ, അസുഖ ബാധിതനായതോടെ അണുബാധ ഉണ്ടാവാതിരിക്കാന്‍ ഡോക്ടര്‍മാര്‍ കര്‍ശന നിയന്ത്രണമാണ് സന്ദര്‍ശകര്‍ക്ക് കുടുംബം ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ഭാര്യ വസുമതി മകന്‍, മകള്‍, മരുമക്കള്‍, ചെറുമക്കള്‍ എന്നിവര്‍ക്കൊപ്പമാവും വി.എസിന്‍റെ പിറന്നാള്‍ ഇന്ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *