വിഴിഞ്ഞം തുറമുഖ സമരം :സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് എംപി ശശി തരൂര്‍

വിഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ വ്യക്തമാക്കി.ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണ്.

ഇക്കര്യത്തില്‍ പ്രശ്നപരിഹാരത്തിന് ചെയ്യാനാവുക സംസ്ഥാന സര്‍ക്കാരിനാണ്.ഇരു കൂട്ടരോടും സംസാരിച്ചു.എന്‍റെ അഭിപ്രായം അറിയിച്ചു .നിര്‍മാണം നിര്‍ത്തിവെച്ചു ചര്‍ച്ച എന്ന ഉപാധി വെക്കുന്നത് നല്ലതല്ല.സര്‍ക്കാറുകള്‍ മുന്‍പ് കൊടുത്ത വാഗ്ദാനം പൂര്‍ത്തിയായില്ല എന്നതു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിന്‍്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കേണ്ടതില്ല. 25 വര്‍ഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിശോധിച്ച്‌ പരിഹരിച്ച്‌ കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.

ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് ഇന്നത്തെ ചര്‍ച്ച. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച്‌ ആഘാത പഠനം നടത്തുന്നത് ഉള്‍പ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *