കൊയിലാണ്ടിയിൽ വെറ്റിനറി സർവ്വകലാശാലാ ക്യാമ്പസ് ആരംഭിക്കൽ പ്രവർത്തനം ഊർജ്ജിതമാകുന്നു .

കൊയിലാണ്ടി നടേരിയിൽ വെറ്റിനറി സർവ്വകലാശാലാ ക്യാമ്പസ് ആരംഭിക്കൽ പ്രവർത്തനം ഊർജ്ജിതമാകുന്നു .സർവ്വകലാശാല വി.സിയും സംഘവും സ്ഥലം സന്ദർശിച്ചു .കൊയിലാണ്ടി നഗരസഭ. നടേരി -വലിയ മലയിൽ . വെറ്റിനറി സർവ്വകലാശാല ഓഫ് ക്യാമ്പസ് – ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുന്നു. ക്യാമ്പസ് സ്ഥാപിക്കുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലം സർവ്വകലാശാലക്ക് വിട്ടു നൽകുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിക്കുകയും – സർക്കാർ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്.പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി MLA കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം ചേരുകയും. വലിയമലയിലെ നിർദ്ധിഷ്ട സ്ഥലം സന്ദർശിക്കുകയുമുണ്ടായി. നഗരസഭ ചെയർ പേഴ്സൻ . കെ.പി.സുധ.സർവ്വകലാശാല വൈസ് ചാൻസലർ . Dr. MR. ശശീന്ദ്രനാഥ് . റജിസ്ട്രാർ . Dr. സുധീർ ബാബു . അക്കാദമിക് ഡയരക്ടർ Dr. M അശോക്. വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ . കെ.ഇ. ഇന്ദിര. കെ.ഷിജു. ഇ.കെ. അജിത് . സി പ്രജില. കൗൺസിലർമാരായ ജമാൽ മാസ്റ്റർ . M പ്രമോദ് . ഫാസിൽ . മുൻ കൗൺസിലർ R K അനിൽകുമാർ . നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ . സുപ്രണ്ട് ബിജു . റിസർച്ച് അസിസ്റ്റന്റ് കിഷോർ . പി ഗിരീഷ് എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *