വാവുബലിസുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: കർക്കിടക വാവുബലിയുടെ ഭാഗമായി മൂടാടി ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളുമായി പോലീസ് നാളെ വ്യാഴാഴ്ചയാണ് വാവുബലി പുലർച്ചെ നാല് മുതൽ തർപ്പണം തുടങ്ങും.

നൂറോളം പോലീസുകാരെ പ്രത്യേകമായി വിന്യസിക്കും, മഫ്ടിയിലും പോലീസുകാർ ഡ്യൂട്ടിയിലുണ്ടാവും, പുലർച്ചെ ഒരു മണി മുതൽ ക്ഷേത്രത്തിലെക്ക് വാഹനങ്ങൾ കയറ്റില്ല, ബലിതർപ്പണത്തിനെത്തുന്നവരെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ല. കടലിലെക്ക് ഇറങ്ങാതിരിക്കാൻ വടം കെട്ടി സംരക്ഷിക്കും.

പോലിസിനു പുറമെ എലത്തുർ കോസ്റ്റ് ഗാർഡ്, അഗ്നി രക്ഷാ സേനയും സേവനത്തിനുണ്ടാവും, കൂടാതെ ക്ഷേത്രവളണ്ടിയർമാരും ഉണ്ടാവും വിവിധ ഭാഗങ്ങളിൽ നിന്നായി 15000ത്തിലധികം പേരെത്തു മെന്നാണ് കണക്ക് കൂട്ടൽ.ഇതിൽ കൂടുതൽ പേരെത്തുമെന്നാണ് പോലീസിൻ്റെ കണക്ക് കൂട്ടൽ ഉന്നത പോലീസുദ്യോഗസ്ഥർ യഥാസമയംനിരീക്ഷണം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *