യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടിന്‍റെ ആസ്തി 5700 കോടി രൂപ കടന്നു


2009-ല്‍ ആരംഭിച്ച യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 5700 കോടി രൂപ കടന്നു. ഈ ഫണ്ടിന്‍റെ നിക്ഷേപത്തില്‍ 47 ശതമാനം ലാര്‍ജ് ക്യാപ് കമ്പനികളിലും, 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കി സ്മോള്‍ ക്യാപ് കമ്പനികളിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.


എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് എന്നീ കമ്പനികളിലാണ് ഫണ്ടിന്‍റെ ആകെ നിക്ഷേപത്തിന്‍റെ ഏകദേശം 29 ശതമാനവും. 

online news portal

വിപണിയിലെ മുന്‍നിര കമ്പനികളിലും വളര്‍ച്ചാ സാധ്യതയുള്ള ഇടത്തരം കമ്പനികളിലും ഒരേപോലെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് അനുയോജ്യമാണ്. ഓഹരികളുടെ മൂല്യം അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന റിലേറ്റീവ് വാല്യൂ ശൈലിയാണ് ഈ ഫണ്ട് പിന്തുടരുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച സാമ്പത്തിക അടിത്തറയും സമ്പത്തും കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഈ പദ്ധതി ഏറെ അനുയോജ്യമാണ്.



Sharing is Caring