യുഎഇയിലെ വിസ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍

യുഎഇയിലെ (UAE) പുതിയ വിസ പരിഷ്‌കാരങ്ങള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പുതിയ നിയമങ്ങള്‍ യുഎഇ കാബിനറ്റ് അംഗീകരിച്ചത്.

രാജ്യത്തെ ഇമിഗ്രേഷന്‍, റെസിഡന്‍സി നയങ്ങള്‍ പരിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. ടൂറിസ്റ്റുകള്‍ക്കുള്ള ദീര്‍ഘ കാല വിസകള്‍, പ്രൊഫഷണലുകള്‍ക്കായി നവീകരിച്ച ഗ്രീന്‍ വിസ, വിപുലീകരിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ തുടങ്ങിയ കാര്യങ്ങളെല്ലാം പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

വിസാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതോടൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യുഎഇയില്‍ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ഉള്ള അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും കൂടിയുള്ള ശ്രമമാണ് പുതുക്കിയ വിസ പരിഷ്‌കാരമെന്ന് മേജര്‍ ജനറല്‍ സുല്‍ത്താന്‍ യൂസഫ് അല്‍ പറഞ്ഞു.

എന്താണ് യുഎഇയിലെ പുതിയ വിസാ പരിഷ്‌കാരങ്ങള്‍ എന്നും അവ വിനോദ സഞ്ചാരികള്‍ക്കും യുഎഇയില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍ക്കും എങ്ങനെ സഹായകരമാകും എന്നതിനെക്കുറിച്ചും കൂടുതല്‍ മനസിലാക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *