ജര്‍മനിയുമായി യു.എ.ഇ ഊര്‍ജസുരക്ഷാ കരാറിൽ ഒപ്പുവച്ചു

വാതകവിതരണത്തിന് കരുത്തേകാന്‍ ജര്‍മനിയുമായി യു.എ.ഇ. സുപ്രധാന ഊര്‍ജക്കരാറില്‍ ഒപ്പുവെച്ചു. ദ്രവീകൃത പ്രകൃതിവാതകവും ഡീസലും വിതരണംചെയ്യുന്നതിനായുള്ള കരാറിലാണ് ഞായറാഴ്ച അബുദാബിയില്‍ ഒപ്പുവെച്ചത്.

റഷ്യയ്ക്ക് പകരമായി ബെര്‍ലിന്‍ പുതിയ ഊര്‍ജ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. യു.എ.ഇ.യും ജര്‍മനിയും തമ്മിലുള്ള ഊര്‍ജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പുതിയ കരാര്‍ നാഴികക്കല്ലാകുമെന്ന് യു.എ.ഇ. വ്യവസായമന്ത്രി സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ വ്യക്തമാക്കി.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഊര്‍ജ സുരക്ഷയ്ക്കും വ്യവസായം ത്വരിതപ്പെടുത്താനുമായുള്ള പുതിയ കരാറില്‍ ഒപ്പുവെച്ചത്. ഊര്‍ജ സുരക്ഷ, ഡി-കാര്‍ബണൈസേഷന്‍, കാലാവസ്ഥാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ രാജ്യങ്ങള്‍ക്ക് സംയുക്തപദ്ധതികളുമായി മുന്നോട്ടുപോകാന്‍ കരാര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *