കണ്ണൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മരണം

കണ്ണൂർ: കണ്ണൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മരണം. കണ്ണപുരത്താണ് അപകടം ഉണ്ടായത്.

കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്.

വഴിയരികില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു എന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *