ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ


ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. 280 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട്- തൃശ്ശൂർ അതിര്‍ത്തിയായ വാണിയംപാറയിലാണ് സംഭവം. തൃശ്ശൂർ,കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്.


ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ മയക്കുമരുന്ന് വേട്ടയാണ് തൃശ്ശൂരിൽ നടന്നത്. ബെംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.ആംബലന്‍സില്‍ ലഹരിയുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. എംഡിഎംഎ തൃശ്ശൂരിൽ തന്നെ വിതരണം ചെയ്യാൻ കൊണ്ടു വന്നതാണെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

online news portal



Sharing is Caring