മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിൽ ട്രംപിന് തിരിച്ചടി;83 മില്യൺ ഡോളർ നഷ്ടപരിഹാരം നല്കാൻ കോടതി വിധി

മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി. 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂയോർക്ക് കോടതി ഉത്തരവിട്ടു. മാധ്യമ പ്രവർത്തക ജീൻ കാരളിനെ അധിക്ഷേപിച്ച കേസിലാണ് കോടതി ഉത്തരവ്. ഇതിൽ 18 മില്യൺ ഡോളർ ജീൻ കാരളിന് വരുന്ന മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവർത്തിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾക്കെതിരായ ശിക്ഷ എന്ന രീതിയിലാണ് ബാക്കി 65 ലക്ഷം രൂപ.വിധി കേൾക്കാൻ നിൽക്കാതെ ട്രംപ് കോടതി വിട്ടു.

വിധി പരിഹാസ്യമെന്നും അപ്പീൽ പോകുമെന്നും ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. സംഭവങ്ങൾക്ക് പിന്നിൽ പ്രസിഡന്റ് ജോ ബൈഡൻ ആണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം കോടതി വിധി ഓരോ സ്ത്രീയുടെയും വിജയമാണെന്നും ഒരു സ്ത്രീയെ താഴെയിറക്കാൻ ഭീഷണിപ്പെടുത്തിയവരുടെ തോൽവിയാണിതെന്നും ജീൻ പ്രതികരിച്ചു.2019ലാണ് ഡോണൾഡ് ട്രംപ് ജീൻ കാരളിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

വർഷങ്ങൾക്ക് മുൻപ് മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഡ്രസിംഗ് റൂമിൽ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജീനിന്റെ പരാതി. 2019ലാണ് സംഭവത്തിൽ പൊലീസ് കേസെടുക്കുന്നത്. ആരോപണം നിഷേധിച്ച ട്രംപ് സമൂഹം ബഹുമാനിക്കുന്ന ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ തന്റെ സൽപ്പേരിനെ തകർത്തുവെന്ന് ജീൻ പറഞ്ഞിരുന്നു. കാരളിനെ തനിക്കറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *