ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയ്യുന്ന ‘ത്രയം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.പൂര്‍ണമായും രാത്രിയില്‍ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നിരഞ്ജ് രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്, തിരികെ ഫെയിം ഗോപീകൃഷ്ണന് കെ വര്‍മ്മ, ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ‘ഗോഡ്സ് ഓണ്‍ കണ്ട്രി ‘ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ത്രയം. അരുണ്‍ മുരളിധരന് സംഗീത സംവിധാനവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.