ബിപിഎൽ മെഡിക്കൽ ഉത്പന്നങ്ങളുടെ മികച്ച വിതരണക്കാരായി തൃശൂരിലെ ട്രിനിറ്റി ഹെൽത്ത്‌കെയർ സിസ്റ്റംസ്


bpl

കൊച്ചി: രാജ്യത്തെ മുൻനിര മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ ബിപിഎൽ മെഡിക്കൽ ടെക്നോളജീസിന്റെ മികച്ച വിതരണക്കാർക്കുള്ള ദേശീയ അംഗീകാരം തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ഹെൽത്ത്‌കെയർ സിസ്റ്റംസിന് ലഭിച്ചു. സംസ്ഥാനത്തെ ആശുപത്രികളിൽ ബിപിഎല്ലിന്റെ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കൃത്യതയോടെ ഇൻസ്റ്റാൾ ചെയ്യുകളും സമയാസമയങ്ങളിൽ വില്പനാനന്തര സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തതിനാണ് അംഗീകാരം. ബിപിഎൽ ഗ്രൂപ്പ് സംഘടിപ്പിച്ച വാർഷിക ഡീലർ സംഗമമായ ബിപിഎൽ എലവേറ്റ് 2026ലാണ് ട്രിനിറ്റി ഹെൽത്ത്‌കെയർ സിസ്റ്റംസിന്റെ പ്രവർത്തനങ്ങളെ ആദരിച്ചത്. എക്സ്-റേ, വെന്റിലേറ്റർ, അൾട്രാസൗണ്ട് സ്കാനറുകൾ, പേഷ്യന്റ് മോണിറ്ററുകൾ, ഇസിജി മെഷീനുകൾ തുടങ്ങി ബിപിഎല്ലിന്റെ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിലും അറ്റകുറ്റപ്പണിയിലുമാണ് ട്രിനിറ്റി മികവ് പുലർത്തിയത്. കൃത്യസമയത്തുള്ള സാങ്കേതിക സഹായവും ഉപഭോക്താക്കളുമായുള്ള ദീർഘകാലത്തെ ബന്ധവുമാണ് ട്രിനിറ്റി ഹെൽത്ത്‌കെയർ സിസ്റ്റംസിനെ മികച്ച ബിസിനസ് പങ്കാളിയായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ബിപിഎൽ മെഡിക്കൽ ടെക്നോളജീസ് സിഇഒ ഗുരുസ്വാമി കൃഷ്ണമൂർത്തി പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടെ സേവനത്തിലും ഉപഭോക്തൃ പരിപാലനത്തിലും ഒരുപോലെ ശ്രദ്ധ പുലർത്തുന്ന സ്ഥാപനമാണ് ട്രിനിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിപിഎല്ലിന്റെ പിന്തുണയും ഉപഭോക്താക്കളുടെ വിശ്വാസ്യതയുമാണ് അംഗീകാരത്തിന് കാരണമെന്നും സംസ്ഥാനത്തുടനീളം ബിപിഎൽ ഉപകരണങ്ങളുടെ വിതരണവും സാങ്കേതിക സേവനങ്ങളും വിപുലീകരിക്കാൻ അംഗീകാരം കരുത്തേകുമെന്നും ട്രിനിറ്റി ഹെൽത്ത്‌കെയർ സിസ്റ്റംസ് ഡയറക്ടർ ആനി ജയ്‌സൺ അഭിപ്രായപ്പെട്ടു.




Sharing is Caring