കാത്തിരിപ്പിനു വിരാമമിട്ട് അനുഗ്രഹീതന്‍ ആന്‍റണി അമസോണ്‍ പ്രൈമിലെത്തി.

അങ്ങിനെ പ്രേക്ഷകരുടെ ആകംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് അനുഗ്രഹീതന്‍ ആന്‍റണി അമസോണ്‍ പ്രൈമിലെത്തി. ഇന്നലെ സണ്ണിവെയ്ന്‍ തന്നെ ചിത്രം ഉടന്‍ ആമസോണിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു പിന്നാലെയാണ് ചിത്രം എത്തുന്നത്.

ആദ്യം അമേരിക്കയിലാണ് ചിത്രം ആമസോണ്‍ പ്രൈമിലെത്തിയത്. പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു. എന്നാല്‍ അമസോണിലെത്തിയതിന് പിന്നാലെ ചിത്രത്തിന്‍റെ വ്യാജ പതിപ്പും ടെലഗ്രാമിലെത്തി. പ്രൈം മെമ്ബര്‍ഷിപ്പുള്ള ആര്‍ക്കും ചിത്രം കാണാം.ചിത്രത്തിന്‍റെ വിതരണം ആദ്യം ആമസോണിനായിരുന്നു പിന്നീട് ഇത് മനോരമ മാക്സിന് നല്‍കി എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

ഇതോടെ പ്രേക്ഷകരും നിരാശരായിരുന്നു. ടെലിവിഷന്‍ പ്രീമിയറായി ചിത്രമെത്തുമെന്ന് കരുതിയ പ്രേക്ഷകരും ആവേശത്തിലാണ്.
സണ്ണി വെയിന്‍ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക. ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *