കാലാവസ്ഥാ വ്യതിയാനത്തിന്റെ കര്‍ശനമായ മുന്നറിയിപ്പു നല്‍കി ഐക്യരാഷ്ട്ര സംഘടന

ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ കര്‍ശനമായ മുന്നറിയിപ്പു നല്‍കി ഐക്യരാഷ്ട്ര സംഘടന. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാന്‍ ഒന്നുകില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടി വരും, അല്ലെങ്കില്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം, ഉയരുന്ന സമുദ്രനിരപ്പ്, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍ തുടങ്ങി നിരവധി വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന പീറ്റേഴ്സ്ബര്‍ഗ് കാലാവസ്ഥ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു സംയുക്തമായ മുന്നണി പോലെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും, അക്കാര്യം തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. നമ്മള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയം വളരെ കുറവാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *