അധ്യാപക ലോകത്തിന്റെ കഥ പറയുന്ന “വിഡ്ഢികളുടെ മാഷ് “ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി.എ.സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വിഡ്ഢികളുടെ മാഷ്’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയുടെ ബാനറില്‍ ഒ.എം.ആര്‍. റസാഖ്, ബാബു വി., രാജേഷ് സോമന്‍, ദിലീപ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു. ദിലീപ് മോഹനാണ് തിരക്കഥയും സംഭാഷണവും.

മണിയന്‍പിള്ള രാജു, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്ബി, സുനില്‍ സുഖദ, രാജേഷ് പറവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *