ഒമാനിൽ നാളെ മുതൽ രാത്രികാല ലോക്ക് ഡൗൺ ആരംഭിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ക്ഡൗണ്‍ ഒമാനില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വൈകുന്നേരം അഞ്ച്‌ മണി മുതല്‍ പുലര്‍ച്ചെ നാല്‌ മണി വരെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കുക.

പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരിലും, കോവിഡ് മരണസംഖ്യയിലും ഉയര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് രാത്രികാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ യാത്രാവിലക്കും ഉണ്ടായിരിക്കും. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം തേടാമെന്നും ഇതിനായി 1099 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടാല്‍ മതിയാകുമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *