ഭരണകൂട മാഫിയ കൂട്ട് കെട്ടിനെതിരെ മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

കൊയിലാണ്ടി: ഭരണ കുടമാഫിയ കൂട്ടുകെട്ടിനെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ പ്രതിഷേധ സംഗമം നടത്തി.

പ്രതിഷേധ സംഗമം മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

സ്വർണ്ണ – കറൻസി കള്ളകടത്തിന് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിട്ടും നാണമില്ലാതെ ആസ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയൻ രാജിവെക്കണമെന്ന് അദ്ധേഹം പറഞ്ഞു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.പി.മമ്മദ് ഹാജി അദ്ധ്യക്ഷനായി.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി,

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ.റിയാസ്, ജനറൽ സെക്രട്ടറി ഫാസിൽ നടേരി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മoത്തിൽ അബ്ദുറഹ്മാൻ, എ.അസീസ്, എ.കുഞ്ഞഹമ്മദ്, എ.പി.റസാഖ്, കെ.എം.നജീബ്, എ.എം.ഹംസ, സദകത്തുള്ള കോട്ടക്കൽ, ഷഫീഖ് കാരേക്കാട് ,നിസാർ മാടാക്കര, പി.എം.റിയാസ്, വി.എം.ഹമീദ് സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *