പാസഞ്ചർ ട്രെയിനുകളിൽ ഇനി മിനിമം നിരക്ക് 10 രൂപ.കേരളത്തിൽ മെമു, എക്സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനിച്ചു .കൊവിഡ് ലോക്‌ഡൗണിന് മുൻപ് മിനിമം നിരക്ക് 10 രൂപയായിരുന്നു. ശേഷം ഇത് പുതുക്കുകയും, 30 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചുകഴിഞ്ഞു. എന്നാൽ ഏതൊക്കെ ട്രെയിനുകളിലാണെന്ന പട്ടിക ലഭിച്ചിട്ടില്ല.കൊമേർഷ്യൽ വിഭാഗം കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയാക്കിയിട്ടുണ്ട്.
റെയില്‍വേയുടെ യുടിഎസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓര്‍ഡിനറി’ വിഭാഗം എന്ന ഓപ്ഷൻ നിലവിൽ വന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ് ഇതിൽ. ബെംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേകൾ കൊവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ തന്നെ നടപ്പാക്കിയിട്ടുണ്ട്.45 കിലോമീറ്ററിന് 10 രൂപയെന്നതാണ് നിരക്ക്, അടുത്ത 25 കിലോമീറ്ററില്‍ അഞ്ചുരൂപ വര്‍ധിക്കും. നിലവില്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 30 രൂപയാണ് നിരക്ക്. 200 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോൾ എക്‌സ്‌പ്രസാണ്. 12 മെമു തീവണ്ടികളാണ് കേരളത്തിനുള്ളത്.