തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതല്‍ കണ്ടെത്തി


തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതല്‍ കണ്ടെത്തി

തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതല്‍ കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്.കഴിഞ്ഞ തവണ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വിചാരണയ്ക്കിടയിലാണ് തൂവാല ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.


അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയില്‍ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.ഫസല്‍ വധക്കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഈ തലവേദന. കാരായി രാജന്‍ എംഎല്‍എ, കാരായി ചന്ദ്രശേഖരന്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുള്ളത്. 2006 ഒക്ടോബര്‍ 22 നാണ് സൈദാര്‍ പള്ളിയിലെ മുഹമ്മദ് ഫസല്‍ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം.

online news portal



Sharing is Caring