കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു

കൊയിലാണ്ടി: ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൂടിയാണ് കൊയിലാണ്ടി ദേശീയപാത പെട്രോൾപമ്പിനു സമീപത്ത് ലോറിയ്ക്ക് തീപിടിച്ചത്.


ബെൽഗാമിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന KA-22- D-1421 എന്ന 14 ചക്ര ചരക്ക് വണ്ടിയുടെ ടയറിൽ നിന്നാണ് തീ പടർന്നത്.


വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ യുടെ നേതൃത്വത്തിൽ എത്തുകയും വെള്ളമുപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.

ലോറിയുടെ പിൻഭാഗത്തുള്ള ടയറിനായിരുന്നു തീപിടിച്ചത് .ടയർ തമ്മിൽ ഉരസിയത് മൂലമാണ് തീപിടിച്ചതെന്നു കരുതുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് ,നിധിപ്രസാദ് ഇ എം, വിഷ്ണു,ധീരജ്ലാൽ പി സി,സത്യൻ,ഷാജു,ഹോംഗാര്‍ഡുമാരായ രാജീവ് ,രാജേഷ് എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *