മുഖ്യമന്ത്രിയുടെയും സംഘത്തിന്റേയും വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല; രാജ്ഭവന് അതൃപ്തി

മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. ഇന്നലെയാണ് ഗവര്‍ണറോട് യാത്രയുടെ കാര്യം നേരില്‍ പറഞ്ഞത്. നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോര്‍വേ സന്ദര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *