ജനപക്ഷത്ത് നിന്ന് വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ മൂന്നിനാണ് യോഗം ചേരുക. ജനപക്ഷത്ത് നിന്ന് വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ പ്രവർത്തനം അളക്കുന്നതിൽ പൊലീസിന്റെ ഇടപെടലും ഒരു ഘടകമാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

പൊലീസിനെതിരെ കാര്യമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വാർഷിക യോഗം എന്നാണ് പൊലീസ് സേന ഇതിന് നൽകുന്ന വിശദീകരണമെങ്കിലും മോൻസൺ മാവുങ്കലിന്റെ അടക്കം വിഷയങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.

പൊലീസ് സേനയെ കാര്യമായ പ്രതിരോധത്തിലാക്കുന്ന സംഭവമായിരുന്നു മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ്. മോൻസൺ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സൗഹൃദം പുലർത്തിയിരുന്നു. മോൻസണിന്റെ വീട്ടിൽ പോയതിന്റെയടക്കം ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈക്കാര്യങ്ങളടക്കം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ചർച്ചയായേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *