പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പേരാവൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്.

രാത്രി പത്തോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു. വെള്ളറയിലെ മണാലി ചന്ദ്രന്‍ (55), താഴെ വെള്ളറയിലെ രാജേഷ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കാണാതായ കണ്ടെത്തുന്നതിനുള്‍പ്പെടെ സൈന്യത്തിന്റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *