ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലി കളിക്കുമെന്ന് ബിസിസിഐ

അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലി കളിക്കുമെന്ന് ബിസിസിഐ. ഏകദിനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് താരം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ ഭാരവാഹികള്‍ വെളിപ്പെടുത്തി. ജനുവരി 19നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

‘വിരാട് ഏകദിന പരമ്പര ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ല. അദ്ദേഹം തികഞ്ഞ പ്രതിബദ്ധതയുള്ള ക്രിക്കറ്റ് കളിക്കാരനാണ്, അദ്ദേഹത്തിന്റെ പങ്കാളിത്തത്തില്‍ യാതൊരു സംശയവുമില്ല’ ഒരു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

മകള്‍ വാമികയുടെ ജന്മദിനത്തെ തുടര്‍ന്നാണ് കോഹ്ലി ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കോഹ്ലിയും ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ജനുവരി 11നാണ് വാമികയുടെ ജന്മദിനം. ജനുവരി 11നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. കോഹ്ലിയുടെ നൂറാമത്തെ ടെസ്റ്റാണ് ഇത്.

ജനുവരി 19,21,23 തിയതികളിലായിട്ടാണ് ഏകദിന പരമ്പര നടക്കുന്നത്. ഈ മാസം 16നാണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കുക. 26 നാണ് ആദ്യ ടെസ്റ്റ്. നിലില്‍ ഇന്ത്യന്‍ ടീം മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. അതേസമയം, പരിക്കേറ്റ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ രോഹിത് ശര്‍മ്മ ഏകദിനത്തില്‍ മടങ്ങിയെത്തുമോ എന്ന് വ്യക്തമല്ല. ഇതറിയാം ഇനിയും കാക്കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *