ആ ഒറ്റ സീനാണ് ആ സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കി തന്നത്; അനുപമ പരമേശ്വരന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ നിറഞ്ഞ് നിൽക്കുന്ന അനുപമ താൻ മലയാള സിനിമയിൽ സജീവമാകത്താത്തതിൻ്റെ കാരണം തുറന്ന് പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

മലയാളം സിനിമയിൽ നിന്ന് തനിക്ക് വളരെ കുറച്ച് അവസരങ്ങളെ വരുന്നുള്ളു. അതിൽ നിന്ന് തനിക്ക് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങളെ താൻ ചെയ്യുന്നുളു, അതാണ് തനിക്ക് മലയാളത്തിൽ സിനിമ കുറയുന്നതെന്നാണ് അനുപമ പറയുന്നത്. പ്രേമത്തിൽ അഭിനയിച്ച സമയത്ത് തനിക്ക് നല്ല സ്വീകരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്നും അവർ പറഞ്ഞു.

വളരെ കുറച്ച് സിനിമകളെ താൻ ചെയ്തിരുന്നെങ്കിലും ചെയ്ത എല്ലാ സിനിമകളും മികച്ചതായിരുന്നു. കുറുപ്പിൽ താൻ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, കുറുപ്പിലേയ്ക്ക് തന്നെ വിളിച്ചത് ദുൽഖറായിരുന്നു. ഒറ്റ സീനെയുള്ളു പക്ഷേ പ്രേക്ഷകരിൽ ഇംപ്ക്ട് ഉണ്ടാക്കാൻ പറ്റുന്ന കഥാപാത്രമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ആദ്യം തനിക്ക് കുറച്ച് ടെൻഷൻ ഉണ്ടായിരുന്നെന്നും എന്നാൽ ചെയ്ത് കഴിഞ്ഞപ്പോഴാണ് അ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ച് മനസ്സിലായതെന്നും അവർ പറഞ്ഞു. മലയാളത്തിൽ നല്ല സിനിമകൾ കിട്ടുകയാണെങ്കിൽ വീണ്ടും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *