ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമെതിരായ ടീമുകൾ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമെതിരായ ടീമുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മയും ടി-20 ടീമിനെ ലോകേഷ് രാഹുലും നയിക്കും. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. അതേസമയം, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ്, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ തുടങ്ങിയവർ ടീമിൽ കളിക്കും. ഏറെ നാളുകൾക്ക് ശേഷം ഹാർദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരികെയെത്തി. ടെസ്റ്റ് ടീമിൽ പ്രസിദ്ധ് കൃഷ്ണ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐപിഎലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സഞ്ജു സാംസണ് ടീമിൽ ഇടം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നതാണ്. വിരാട് കോലിയോ രോഹിത് ശർമ്മയോ ടീമിൽ ഇല്ലാത്തതിനാൽ തൻ്റെ പ്രിയപ്പെട്ട മൂന്നാം നമ്പറിൽ തന്നെ കളിക്കാൻ സഞ്ജുവിനു സാധിക്കുമായിരുന്നു. എന്നാൽ, അതൊന്നും പരിഗണിക്കാതെ ടീം പ്രഖ്യാപിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

ടി-20 ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിസി) (WK), ദിനേഷ് കാർത്തിക് (WK), ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, വൈ ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആർ ബിഷ്‌ണോയി , ഭുവനേശ്വർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിസി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വര് പൂജാര, ഋഷഭ് പന്ത് (WK), കെഎസ് ഭരത് (WK), ആർ ജഡേജ, ആർ അശ്വിൻ, ശാർദുൽ താക്കൂർ , മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസീദ് കൃഷ്ണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *