സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഇന്ന് കോടതിയിൽ

എറണാകുളം: കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.

2020 ഡിസംബറിൽ സ്വപ്ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്ന നൽകിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറിയേക്കും.

സ്വർണക്കടത്ത് കേസിലും, ഡോളർ കടത്തു കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരിക്കുന്നത്.

കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *