സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം; അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണത്തിൽ അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും. കേസിൽ ഇരു ഏജൻസികളും പ്രാഥമിക പരിശോധന നടത്തും.

കേസിലെ പുതിയ സംഭവവികാസങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇഡി ധരിപ്പിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം ഇന്നും രംഗത്തെത്തി.

സ്വപ്നയുടെ പുതിയ രഹസ്യമൊഴിയുടെ പശ്ചാത്തലത്തിലാണ് മുൻപ് കേസന്വേഷിച്ചിരുന്ന മുഴുവൻ ഏജൻസികളും വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. കേസിലെ പുതിയ സംഭവവികാസങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇഡി ധരിപ്പിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിൽ തീരുമാനം ഡൽഹിയിൽ നിന്നുണ്ടാകുമെന്നാണ് വിവരം. ഇതിനിടെ പുതിയ ആരോപണത്തിൽ എൻഐഎയും കസ്റ്റംസും പ്രാഥമിക പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകർപ്പിനായി ഏജൻസികൾ അപേക്ഷ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *