ശ്രീനാഥ്‌ ഭാസി നായകനാകുന്ന ചട്ടമ്ബി സെപ്റ്റെംബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും

തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്‍റെ ആദ്യ സംവിധാന ചിത്രമാണ് ചട്ടമ്ബി. ശ്രീനാഥ്‌ ഭാസി നായകനായി എത്തുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു.ചിത്രം ഈ മാസം 23ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറയുടേതാണ് ചിത്രത്തിന്‍റെ കഥ.

സിനിമയുടെ തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ് ആണ്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് എസ് കുമാര്‍.

ചെമ്ബന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുണ്ട്. ആര്‍ട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. 1995 കാലത്തെ കഥയാണ് ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *