സ്പാനിഷ് ഓംലറ്റ്

ആവശ്യമായ സാധനങ്ങള്‍

1.എണ്ണ/വെണ്ണ – രണ്ടു വലിയ സ്പൂണ്‍

2.ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

തക്കാളി, ചൂടുവെള്ളത്തിലിട്ട് ഉടന്‍ തന്നെ തണുത്ത വെള്ളത്തിലിട്ടശേഷം തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

ഉരുളക്കിഴങ്ങ് വേവിച്ചു ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

3.മുട്ട – നാല്

‌ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.ചീസ് ഗ്രേറ്റ് ചെയ്തത് – കാല്‍ കപ്പ്

പാകം ചെയ്യുന്നവിധം

എണ്ണ ചൂടാക്കി ചുവന്നുള്ളി ചേര്‍‌ത്തു വഴറ്റുക. ശേഷം ചുവന്നുള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തിളക്കി, ഏതാനും മിനിറ്റ് വേവിക്കണം. മുട്ട ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു നന്നായി അടിച്ചത് പച്ചക്കറികളുടെ മുകളിലേക്ക് ഒഴിക്കണം.

ചെറുതീയില്‍ അനക്കാതെ വച്ച്‌ ഓംലറ്റ് സെറ്റാക്കുക. ഇടയ്ക്കിടെ പാന്‍ മെല്ലേ ഇളക്കിക്കൊടുക്കുക. അടിവശം ഇളംബ്രൗണ്‍ നിറമായി മുകളില്‍ സെറ്റായിത്തുടങ്ങുമ്ബോള്‍ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി, അടച്ചു വച്ചു വേവിക്കുക. മെല്ലെ വിളമ്ബാനുള്ള പാത്രത്തിലേക്കു മാറ്റുക. സ്പാനിഷ് ഓംലെറ്റ് റെഡി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *