കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്


കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഇതിനോടനുബന്ധിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി മുഖ്യമന്ത്രി വി. ഡി. സതീശനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.


സംസ്ഥാനത്തിന്റെ വികസന മുൻഗണനകൾക്ക് അനുസൃതമായി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ പ്രതിനിധി സംഘം വ്യക്തമാക്കി. കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കും വികസനത്തിനും സഹായകമാകുന്ന വിവിധ പദ്ധതികളിൽ തുടർന്നും സഹകരിക്കുമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.

online news portal

സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജറും ഗവൺമെന്റ് ബിസിനസ് വിഭാഗം മേധാവിയുമായ രഞ്ജിത് ആർ. നായർ, തിരുവനന്തപുരം റീജിയണൽ ഹെഡും അസിസ്റ്റന്റ് ജനറൽ മാനേജരുമായ ജോൺ സിറിയക്ക് എന്നിവരും സന്നിഹിതരായിരുന്നു.



Sharing is Caring