ഒ.​ഐ.​സി.​സി ജി​സാ​ന്‍ ക്രിക്കറ്റ്‌ മാ​മാ​ങ്കം 2022 യിൽ സ്മാ​ര്‍​ട്ട് ക്രി​ക് ജി​സാ​ന്‍ ജേ​താ​ക്കൾ

ജി​സാ​ന്‍: ഒ.​ഐ.​സി.​സി ജി​സാ​ന്‍ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ക്രി​ക്ക​റ്റ് മാ​മാ​ങ്കം 2022’ മ​ത്സ​ര​ത്തി​ല്‍ സ്മാ​ര്‍​ട്ട് ക്രി​ക് ജി​സാ​ന്‍ ജേ​താ​ക്ക​ളാ​യി.

അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ബെ​സ്റ്റ് ടീം ​ജി​സാ​ന്‍ ആ​യി​രു​ന്നു എ​തി​രാ​ളി​ക​ള്‍. 82 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന സ്മാ​ര്‍​ട്ട് ക്രി​ക് കേ​വ​ലം 4.4 ഓ​വ​റി​ല്‍ ക​ളി ജ​യി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട്​ ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ല്‍. ഒ.​ഐ.​സി.​സി സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ര്‍ ചേ​ലേ​മ്ബ്ര വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി കൈ​മാ​റി. സം​ഘ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ​യ്സ​ണ്‍ ജോ​സ​ഫ് റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള ട്രോ​ഫി​യും ജി​സാ​ന്‍ ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശ​റ​ഫു​ദ്ധീ​ന്‍ മ​ട്ട​ന്നൂ​ര്‍ മി​ക​ച്ച താ​ര​ത്തി​നു​ള്ള ട്രോ​ഫി​യും കൈ​മാ​റി.

സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്സ​ല്‍ ഉ​ള്ളൂ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ല്‍ കു​റ്റി​യാ​ടി, ജോ​യ​ന്‍​റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജി​ലു ബേ​ബി, റി​യാ​സ്, അ​ന​ന്തു, ഫ്രാ​ന്‍​സി​സ്, ജി​സാ​ന്‍ ടൗ​ണ്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റി​യാ​സ് മ​ട്ട​ന്നൂ​ര്‍, ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ ടൂ​ര്‍​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ല്‍​കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *