സിക : ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ

സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തും.

ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ. തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ. തിരുവനന്തപുരം നഗരസഭ വളപ്പിൽ തന്നെ യജ്ഞത്തിന് തുടക്കം കുറച്ചു.

മാലിന്യ നീക്കത്തിനൊപ്പം ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾ സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഓർമിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *