ചെമ്മീന്‍ അച്ചാര്‍

ചോറിനൊപ്പം സൂപ്പര്‍ കോമ്ബിനേഷനാണ് ചെമ്മീന്‍ അച്ചാര്‍

ചേരുവകള്‍

1. ചെമ്മീന്‍ – ഒരു കിലോ, വൃത്തിയാക്കി കഴുകി ഊറ്റിയത്

2. ഉപ്പ്, മഞ്ഞള്‍പ്പൊടി – പാകത്തിന്

3. എണ്ണ – പാകത്തിന്

4. വെളുത്തുള്ളി തൊലി കളഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

ഇഞ്ചി അരിഞ്ഞത് – ഒന്നര വലിയ സ്പൂണ്‍

ജീരകം – അര ചെറിയ സ്പൂണ്‍

കടുകുപരിപ്പ് – ഒരു ചെറിയ സ്പൂണ്‍

5. എള്ളെണ്ണ – പാകത്തിന്

6. ഉലുവ – ഒരു ചെറിയ സ്പൂണ്‍

കടുക് – ഒരു ചെറിയ സ്പൂണ്‍

7. മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍, വിനാഗിരിയില്‍ കുതിര്‍ത്തത്

8. വിനാഗിരി – അരക്കപ്പ്

തിളപ്പിച്ചാറിയ വെള്ളം – ഒരു കപ്പ്

9. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീന്‍ കഴുകി ഊറ്റിയതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വെയിലത്തു വച്ച്‌ ഉണക്കി ചൂടായ എണ്ണയില്‍ വറുത്തു കോരി വയ്ക്കണം.

∙ നാലാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കുക.

∙ എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം.

∙ ഇതിലേക്ക് അരപ്പു ചേര്‍ത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്ബോള്‍ വിനാഗിരിയില്‍ കുതിര്‍ത്ത മുളകുപൊടി ചേര്‍ത്തു നന്നായി വഴറ്റുക.

∙ ഇതില്‍ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്തിളക്കി പാകത്തിനുപ്പും ചേര്‍ത്തു ചെറുതീയില്‍ വയ്ക്കുക.

∙ തിളയ്ക്കുമ്ബോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കി തിള വരുമ്ബോള്‍‌ വാങ്ങുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *