ഷെയ്ഖ് ഹസീന പൊതു വേദിയിലേക്ക്; പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ


sheikh hasina 1 897x538 1

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി ബന്ധമില്ലെന്ന് ഇന്ത്യ. ഡൽഹിയിൽ നടക്കാനിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സ്വകാര്യ സംഘടനയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളെയാണ് ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബ് ഓഫ് സൗത്ത് ഏഷ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ ഓൺലൈനായി ഷെയ്ഖ് ഹസീന പങ്കെടുക്കുക.പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് വിദേശകാര്യ മന്ത്രാലയം അര്രോപിച്ചു. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ അടിച്ചമർത്തലും നരനായാട്ടും തുടരുന്നു.


ജനകീയ പ്രതിഷേധങ്ങളെ പാക് സൈന്യവും ഭരണകൂടവും അതിക്രൂരമായി അടിച്ചമർത്തുകയാണ്. യഥാർത്ഥ അവസ്ഥ മറച്ചുവെക്കാൻ ഇത്തരം നാടകങ്ങൾക്ക് സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.നേരത്തെ ഷെയ്ഖ് ഹസീന ന്യൂഡൽഹിയിൽ നിന്ന് നടത്താനിരിക്കുന്ന വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കാമെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകി.




Sharing is Caring