ഗോകുലം, മേഴ്സി ബിഎഡ് സെൻ്ററുകളിൽ എസ് എഫ് ഐ യുടെ ഉപരോധസമരം നടന്നു

വടകര:ഗോകുലം മേഴ്‌സി ബിഎഡ് സെന്റർ ഓഫീസ് SFI ഒഞ്ചിയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചു.

നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 22/08/2002ന് കോളേജിലേക്ക് നടത്തിയ മാർച്ചിനു ശേഷവും ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് 12/09/2022ന് ഏരിയ കമ്മിറ്റി മാനേജ്മെന്റ്മായി നടത്തിയ ചർച്ച നടത്തിയത് ചർച്ചയുടെ തീരുമാനങ്ങൾ നടപ്പിലാവാത്ത സാഹചര്യത്തിലാണ് ഇന്ന്
SFI ഏരിയ കമ്മിറ്റി നേതൃത്വത്തിൽ BEd സെന്റർ ഓഫീസ് ഉപരോധിച്ചത്
വിദ്യാഭ്യാസത്തെ പൂർണ്ണമായും കച്ചവടവൽക്കരിക്കുന്ന ഗോകുലം മാനേജ്മെന്റ് 2022-23 വർഷത്തെ അഡ്മിഷൻനുമായി ബന്ധപ്പെട്ട് സീറ്റിന് 5 ലക്ഷം രൂപ ഡോണഷൻ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക

ഇല്ലാത്ത PTA കമ്മിറ്റിയുടെ പേരിൽ വിദ്യാർഥികളിൽ നിന്ന് നിയമവിരുദ്ധമായി 2018 മുതൽ വാങ്ങിയ മുഴുവൻ തുകയും വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകുക
അടിയന്തരമായി കോളേജിൽ PTA കമ്മിറ്റി രൂപീകരിക്കുക.

,ഇന്റർണൽ മാർക്കിന്റെ പേരിൽ വിദ്യാർഥികളെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക.
ഇന്റെർൽ മാർക്ക്‌ നൽകുന്നതിന് യൂണിവേഴ്‌സിറ്റി നിഷ്കർഷിക്കുന്ന നിബന്ധനകൾ പൂർണമായും പാലിക്കുക.

കോളേജ് പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സാമ്പത്തിക ക്രമക്കേട്
പരിശോധിക്കുക.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളയാളെ പ്രിൻസിപ്പാളായി നിയമിക്കുക

കോളേജിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക
എന്നിവയാണ് ആവശ്യങ്ങൾ .SFI ഏരിയ സെക്രട്ടറി അശ്വിൻ എസ് ആർ
പ്രസിഡന്റ് ഗൗതം കൃഷ്‌ണ ജില്ലാ കമ്മിറ്റി അംഗം സാന്ദ്ര
ഏരിയ കമ്മിറ്റി അംഗങ്ങളായ സായന്ത് ,
നീരജ് , അർഷ , ഹൃഷികേശ് എന്നിവർ നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *