എസ്എഫ്ഐ – കെഎസ്‌യു സംഘർഷം:10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്


തലസ്ഥാനത്ത് ഇന്നലെ നടന്ന എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ എന്നിവർ അടക്കം കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.


എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് എഫ്‌ഐആർ . 30000 രൂപ വില വരുന്ന പൊതുമുതൽ നശിപ്പിച്ചു. കെഎസ്‌യുക്കാർക്കെതിരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടുവെന്നും എഫ്‌ഐആറിൽ പറയുന്നു. സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈ ഒടിഞ്ഞിരുന്നു.

online news portal



Sharing is Caring