ശിവകാർത്തികേയൻ – ശിവകുമാർ മുരുകേശൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം കമൽ ഹാസൻ


ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “അമരൻ” എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ്റെ രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവകാർത്തികേയൻ്റെ 26 മത് ചിത്രമായി ഒരുങ്ങുന്ന “സിയോൺ” രചിച്ച് സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ ആണ്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിനൊപ്പം ടർമറിക് മീഡിയ കൂടി ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉടൻ റിലീസ് പ്രതീക്ഷിക്കുന്ന “തായ് കിഴവി” എന്ന ചിത്രത്തിന് ശേഷം ശിവകുമാർ മുരുകേശൻ ഒരുക്കുന്ന ചിത്രമാണിത്.


മാസ് ലുക്കിലാണ് ചിത്രത്തിൽ ശിവകാർത്തികേയൻ എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു.  സുധ കൊങ്ങര ഒരുക്കിയ “പരാശക്തി” എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ അഭിനയിക്കാൻ പോകുന്ന ചിത്രമാണ് സിയോൺ. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ഫാമിലി എൻ്റർടെയ്‌നർ ആണ് സിയോൺ. മാസ് വിനോദ ഘടകങ്ങൾക്കൊപ്പം വൈകാരികതക്കും ചിത്രത്തിൽ സ്ഥാനമുണ്ട്.

online news portal

ഈ ശിവകാർത്തികേയൻ ചിത്രം കൂടാതെ സിബി ചക്രവർത്തി ഒരുക്കാൻ പോകുന്ന രജനികാന്ത് ചിത്രമായ തലൈവർ 173 യും രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്നുണ്ട്. 2024 ൽ എത്തിയ ശിവകാർത്തികേയൻ – രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ ചിത്രമായ “അമരൻ” ഒരുക്കിയത് രാജ്കുമാർ പെരിയസാമി ആയിരുന്നു. 2026 ഇൽ തന്നെ റിലീസ് പ്ലാൻ ചെയ്യുന്ന സിയോണിലെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

ഛായാഗ്രഹണം – വിവേക് വിജയകുമാർ, എഡിറ്റർ – സാൻ ലോകേഷ്, കലാസംവിധായകൻ – ആർകെ നാഗു, കോസ്റ്റ്യൂം ഡിസൈനർ – കീർത്തി സമ്പത്ത്, ജോഷ്വ മാക്സ്വെൽ ജെ, പബ്ലിസിറ്റി ഡിസൈനർ – ട്യൂണി ജോൺ, 24AM, സൗണ്ട് ഡിസൈനർമാർ- സുരൻ ജി, എസ് അഴഗിയകൂത്തൻ, സൗണ്ട് മിക്സ് – സുരൻ ജി, VFX -സ്പെക്ടർ പോസ്റ്റ്, DI -മാംഗോ പോസ്റ്റ്, കളറിസ്റ്റ് – സുരേഷ് രവി, ക്രിയേറ്റീവ്സ് & മാർക്കറ്റിംഗ്-  മഗിഴ് മൺഡ്രം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – അരുൺ കരുണാനിധി, മുത്തുരാമലിംഗം, സഹനിർമ്മാണം – എസ് ഡിസ്നി പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.



Sharing is Caring