യുഎസ് ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്

യുഎസ് ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്. ഇന്ന് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ക്രൊയേഷ്യന്‍-ഓസ്ട്രേലിയന്‍ താരം അജ്ല ടോംലനോവിച്ചാണ് സെറിനയെ വീഴ്ത്തിയത്.

ഈ മാസം 41-ാം വയസിലേക്ക് കടക്കുന്ന സെറീന, യുഎസ് ഓപ്പണോടെ കോര്‍ട്ടിനോട് വിടപറയുമെന്ന നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ സെറീന, തന്റെ ആദ്യ ​ഗ്രാന്‍സ്ലാം നേടിയ അമേരിക്കയില്‍ തന്നെ ഒരു ​ഗ്രാന്‍സ്ലാം കൂടി നേടി വിടവാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ സെറീനയുടെ ഉജ്ജ്വലമായ പോരാട്ടം മൂന്നാം റൗണ്ടില്‍ അവസാനിക്കുകയായിരുന്നു.

23 ​ഗ്രാന്‍സ്ലാം നേടി ചരിത്രമെഴുതിയ താരമാണ് സെറീന. ഓസ്ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡനിലും ഏഴ് തവണ വീതമാണ് സെറീന ചാമ്ബ്യനായത്. യുഎസ് ഓപ്പണില്‍ ആറ് കിരീടം സെറീനയുടെ പേരിലുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ മൂന്നും. ഇതിനുപുറമെ ഡബിള്‍ഡില്‍ സഹോദരി വീനസ് വില്യംസിനൊപ്പം 14 ഡബിള്‍സ് കിരീടവും സെറീന നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *