മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തോളം ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകന്‍ ആയിരുന്നു.

സോവിയറ്റ് യൂണിയന്റെ സര്‍വ്വകലാശാലയില്‍ മാക്‌സിസത്തില്‍ ഉന്നതവിരുദം നേടിയ ആലാണ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. മൂന്നാം ലോക രാജ്യങ്ങളിലെ സിഐഒയുടെ ഇടപെടലുകള്‍, ഫിഡറല്‍ കാസ്‌ട്രോയ്‌ക്കെതിരെ പലതവണ നടന്ന വധ ശ്രമങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സ്‌കൂപ്പുകളായി ബ്ലിറ്റ്‌സില്‍ പ്രത്യക്ഷപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പക്കെതിരായ വധശ്രമത്തെ കുറിച്ചുള്ള സ്‌കൂപ്പുകള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

2005ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും 2015ല്‍ തിരിച്ചെടുത്തു. 1943ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *