‘മരിച്ചാലും കീഴടങ്ങില്ല, ഇ ഡിയുടേത് തെറ്റായ നടപടി’; ആരോപണങ്ങള്‍ വ്യാജമെന്ന് സഞ്ജയ് റാവത്ത്

ഔദ്യോഗിക വസതിയില്‍ ഇ ഡി പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ഇ ഡിയുടേത് തെറ്റായ നടപടിയാണ്. ആരോപണങ്ങള്‍ വ്യാജമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മരിക്കേണ്ടി വന്നാലും അടിയറവ് പറയില്ലെന്നും താന്‍ ഇപ്പോഴും ശിവസേനക്കാരന്‍ തന്നെയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് ഇ ഡി പരിശോധനയ്ക്കായി സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എത്തിയത്. ഭുമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പരിശോധന. മുംബൈയിലെ വീട്ടിലാണ് പരിശോധന നടന്നത്. കേസില്‍ രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല.

അതേസമയം, ഇ ഡിയുടെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വീടിനുമുന്നില്‍ ഒത്തുകൂടിയത്. സിആര്‍പിഎഫ് സുരക്ഷയോടെയാണ് മുംബൈയിലെ വീട്ടില്‍ റാവത്തിനെ ചോദ്യം ചെയ്യുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *