Samsung galaxy M53: സവിശേഷതകള്‍

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വിപണിയിലെ താരമായി മാറിയിരിക്കുകയാണ് Samsung galaxy M53 5G സ്മാര്‍ട്ട്ഫോണുകള്‍.ഈ ഫോണുകളുടെ സവിശേഷതകള്‍ പരിശോധിക്കാം.ഈ ഫോണുകളുടെ സവിശേഷതകള്‍ പരിശോധിക്കാം.

6.7 ഇഞ്ചിന്റെ ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1080×2400 പിക്സല്‍ റെസലൂഷനും നല്‍കിയിട്ടുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 900 പ്രോസസറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 ആണ്. 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്.

108 മെഗാപിക്സല്‍ മെയിന്‍ ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സുകള്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന്റെ വില 26,499 രൂപയാണ്. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 28,499 രൂപയാണ് വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *