രുചിര കാംബോജ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയും,
നയതന്ത്രജ്ഞയായ രുചിര കാംബോജിനെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി തെരഞ്ഞെടുത്തു. കംബോജ് ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1987ലെ സിവില്‍ സര്‍വീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ഐഎഫ്എസ് ബാച്ചിലെ ടോപ്പറുമായിരുന്നു രുചിത.ഫ്രാന്‍സ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും, 2017,19 കാലയളവില്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രതിനിധി ആയിരുന്ന ടി എസ് തിരുമൂര്‍ത്തി വിരമിച്ചതിനെ തുടര്‍ന്നാണ് രുചിത സ്ഥാനമേല്‍ക്കുന്നത്.

1991 മുതല്‍ 1996 വരെ യൂറോപ്പ് വെസ്റ്റ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു. കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള നായതന്ത്രബന്ധങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *