മെറ്റിയര്‍ 350, പുതിയ ക്ലാസിക് 350 എന്നീ മോഡലുകള്‍ക്കു പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ഉടന്‍ വിപണിയില്‍

മെറ്റിയര്‍ 350, പുതിയ ക്ലാസിക് 350 എന്നീ മോഡലുകള്‍ക്കു പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് ജെ-പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തിയുള്ള ബുള്ളറ്റ് 350 ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് സൂചനകള്‍.കാലം മാറിയാലും കോലം മാറാതെ കരുത്തു കാട്ടാമെന്നു വീണ്ടും തെളിയിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350.

റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകളില്‍ 346 സിസി യുസിഇ എന്‍ജിനും പഴയ പ്ലാറ്റ്ഫോമും ഉപയോഗിച്ചുവന്ന ഏക മോഡലാണ് ബുള്ളറ്റ്.

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ഒരുപക്ഷേ ഏറ്റവുമധികം ആഗ്രഹിച്ച്‌ കാത്തിരുന്ന അപ്ഡേറ്റും ഇതു തന്നെയാണ്. ഔദ്യോഗികമായി മോഡലിനെക്കുറിച്ച്‌ സൂചനകളില്ലെങ്കിലും സ്വപ്നം സഫലമാകുമെന്ന കാര്യത്തില്‍ 99 ശതമാനവും ഉറപ്പുവന്നിരിക്കുകയാണ്.

വാഹനം ഇന്ത്യയില്‍ പല ഭാഗങ്ങളിലും പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. വാഹന പാപ്പരാസികള്‍ക്കിടയില്‍ അതിവേഗം കൈമാറപ്പെടുന്ന ചിത്രങ്ങള്‍ ജെ പ്ലാറ്റ്ഫോമിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെയാണ്.

ജെ-പ്ലാറ്റ്ഫോമിനൊപ്പം മെറ്റിയറിലും ക്ലാസിക് 350ലും കണ്ടു വന്ന അതേ എന്‍ജിനാണ് എന്നാണ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ഔട്ട്പുട്ടില്‍ വ്യത്യാസുമണ്ടാകില്ലെങ്കിലും കരുത്തു കുറയുമെന്ന് വേണം കരുതാന്‍.പെട്ടന്നുള്ള കാഴ്ചയില്‍ നിലവിലുള്ള ക്ലാസിക് 350നോട് വളരെയടുത്ത് നില്‍ക്കുന്ന രൂപസാമ്യങ്ങള്‍ വാഹനത്തിനുണ്ട്. ആദ്യകാഴ്ചയിലുള്ള വലിയ മാറ്റം എന്നത് സിംഗിള്‍ സീറ്റാണ്. റൈഡിങ് പൊസിഷനിലോ എര്‍ഗണോമിക്സിലോ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് കരുതുന്നത്.

ക്ലാസിക് 350ലെ അതേ നവീകരിക്കപ്പെട്ട ഫൂട്ട് പെഗ് പൊസിഷന്‍, ഉയര്‍ന്ന റൈഡിങ് പൊസിഷന്‍ എന്നിവയെല്ലാം നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്.ക്ലാസിക്കില്‍ നിന്നു ബുള്ളറ്റിലേക്ക് എത്തുമ്ബോള്‍ ഹെഡ്‌ലാംപിനു മുകളിലെ ഹുഡ് നഷ്ടപ്പെട്ടിട്ടുണ്ട്. 1.48 ലക്ഷം രൂപയിലാണ് നിലവില്‍ ബുള്ളറ്റ് സ്റ്റാന്‍ഡേഡ് 350യുടെ വില ആരംഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *