ആര്‍ബിഐ തീരുമാനം സ്വാഗതാര്‍ഹം;വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്


VP NANDAKUMAR MD MANAPPURAM FINANCE LTD

ന്യൂട്രല്‍ നയം നില നിര്‍ത്തി റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ തുടരാനനുവദിച്ച ആര്‍ ബിഐ പണനയ സമിതിയുടെ തീരുമാനം മണപ്പുറം ഫിനാന്‍സ് എംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാര്‍ സ്വാഗതം ചെയ്തു. വര്‍ധിച്ച ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതോടൊപ്പം  വില സ്ഥിരത നില നിര്‍ത്താനും  ഉതകുന്നതാണ്  ഈ നടപടി. ആഗോള സാഹചര്യം അസ്ഥിരമായി നില്‍ക്കേ, ജിഡിപി വളര്‍ച്ചാ നിരക്ക് 6.6 ശതമാനവും ഉപഭോക്തൃ സൂചികാ വിലക്കയറ്റം 5.1 ശതമാനവും ആയി നില നിര്‍ത്താനുള്ള നീക്കം  ഉചിതമാണ്.  


എന്‍ബിഎഫ്‌സികളേയും ഇടപാടുകാരേയും സംബന്ധിച്ചേടത്തോളം പലിശ നിരക്കിലെ സ്ഥിരത, വായ്പാ ഡിമാന്റ് നില നിര്‍ത്താനും വായ്പാ ചിലവ് കൂടുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കും.  ചെറുകിട കടമെടുപ്പുകാര്‍,  ചെറു ബിസിനസുകളിലേര്‍പ്പെട്ടവര്‍,  സ്വന്തമായി ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക ആസൂത്രണത്തിന് തിരിച്ചടവുകളെക്കുറിച്ച്  വ്യക്തമായ ധാരണ ആവശ്യമാണ്.  യഥേഷ്ടം പണം ലഭ്യമാക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനും ആര്‍ബിഐ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍, പാര്‍ശ്വവല്‍ക്കൃതര്‍ക്കും പുതുതായി ഉയര്‍ന്നു വരുന്ന മേഖലകള്‍ക്കും ഫല പ്രദമായി വായ്പ ലഭ്യമാക്കാന്‍ സഹായിക്കും.


ഭാവിയിലും,  വിലക്കയറ്റവും വളര്‍ച്ചാ സൂചികയും സംബന്ധിച്ച കണക്കുകള്‍ വിലയിരുത്തിയാവും ആര്‍ബിഐയുടെ നടപടികള്‍ എന്നു പ്രതീക്ഷിക്കുന്നു. മാറുന്ന ആഗോള സാഹചര്യവും, വിതരണ തടസങ്ങളും,  അവ ഇന്ധന വിലയിലും പണപ്പെരുപ്പത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമായിരിക്കും പണ നയത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങള്‍. അദ്ദേഹം വിലയിരുത്തി.



Sharing is Caring